കോഴിക്കോട്. സംസ്ഥാനത്ത് ആദ്യമായി യുവജനോത്സവങ്ങളിൽ റിസൾട്ട് അറിയാൻ എ ഐ സേവനം ലഭ്യമാക്കി കോഴിക്കോട് റൂറൽ ഉപജില്ല കലോത്സവ വേദി.പെരുമണ്ണയിൽ നടക്കുന്ന കലോൽസവത്തിലാണ് എളുപ്പത്തിൽ റിസൾട്ട് ലഭ്യമാക്കുന്നതിന് അവസരം ഒരുക്കിയത്.
ഇനി റിസൾട്ടിനായി കാത്തിരിക്കണ്ട. വരി നിൽക്കുകയും വേണ്ട.ബാർകോഡ് സ്കാൻ ചെയ്താൽ തൊട്ടടുത്ത സ്ക്രീനിൽ തെളിഞ്ഞുവരും റിസൾട്ട് .എ ഐ ടീച്ചർ കൃത്യമായി ഇത് പറഞ്ഞു തരും.
.സംസ്ഥാനത്ത് ആദ്യമായിട്ടാണ് മത്സരാർത്ഥികളുടെ റിസൾട്ട് ഇങ്ങനെ അറിയുന്നത്.പുത്തൂർ മഠം എ എം യു പി സ്കൂളിലെ പ്രധാന വേദിയോട് ചേർന്നാണ് പ്രോഗ്രാം കമ്മിറ്റി ഐടി വിദഗ്ധനായ ഫഹീം അഫ്നാന്റെ സഹായത്തോടെ എ.ഐ ടീച്ചറുടെ സേവനം ലഭ്യമാക്കിയത്.
ഓരോ മത്സരം കഴിയുമ്പോഴും സ്ഥാനവും ഗ്രേഡും മനസ്സിലാക്കാൻ കഴിയും. 5000ത്തോളം പേരാണ് കോഴിക്കോട് റൂറൽ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നത്. പുതിയ അനുഭവം കുട്ടികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.






































