കുന്നംകുളം. പോലീസിനെതിരെ വീണ്ടും മർദ്ദന പരാതി.
പള്ളിപ്പെരുന്നാൾ ദിവസം റോഡരികിൽ നിന്നിരുന്ന യുവാക്കളെ മർദ്ദിച്ചു. എസ് ഐ വൈശാഖിനെതിരെ വീണ്ടും പരാതി.
കുന്നംകുളം സ്വദേശി ജിൻസനെയാണ് പോലീസ് മർദ്ദിച്ചത്. റോഡരികിൽ നിന്നിരുന്ന യുവാക്കളെ എസ് ഐ വൈശാഖ് ഉൾപ്പെടെയുള്ള പോലീസുകാർ അകാരണമായി മർദ്ദിച്ചു എന്നാണ് പരാതി . ഇത് ചോദ്യം ചെയ്തതോടെ ലാത്തി കൊണ്ട് കുത്തി ദേഹത്ത് പരിക്കേൽപ്പിച്ചു . കസ്റ്റഡിയിലെടുക്കാൻ ജീപ്പിൽ കയറ്റി
നാട്ടുകാർ ചുറ്റും കൂടി പോലീസിനെ ചോദ്യം ചെയ്തതോടെ ജീപ്പിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മർദ്ദനമേറ്റ ജിൻസൻ .കുന്നംകുളം പോലീസിനെതിരെ ഇന്നലെ സിപിഎം ഏരിയ കമ്മിറ്റിയും പരസ്യമായി രംഗത്തെത്തിയിരുന്നു .പോലീസിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിപിഎം .ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു യുവാക്കളെ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഎം രംഗത്തെത്തിയത്






































