Home News Kerala മാതാവിനെ ഉറക്കഗുളികകള്‍ നല്‍കി മയക്കിയ ശേഷം ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം കഠിന തടവും...

മാതാവിനെ ഉറക്കഗുളികകള്‍ നല്‍കി മയക്കിയ ശേഷം ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും

Advertisement

മാതാവിനെ ഉറക്കഗുളികകള്‍ നല്‍കി മയക്കിയ ശേഷം വീട്ടില്‍ കയറി ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും. ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് കേസിലെ പ്രതിയായ ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തിനെ(26) ശിക്ഷിച്ചത്. സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി സി. ആര്‍ ബിജു കുമാര്‍ ആണ് ശിക്ഷ വിധിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒമ്പതാംക്ലാസുകാരിയെ ഇയാള്‍ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മാതാവിന് ഉറക്കഗുളികകള്‍ നല്‍കി ഉറക്കിയ ശേഷമാണ് പ്രതി കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്.
ആ സംഭവത്തിന് ശേഷം വിവാഹ വാഗ്ദാനം നല്‍കി കുട്ടിയെ വര്‍ക്കല റിസോര്‍ട്ടില്‍ കൊണ്ടുപോയും നിരവധി തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ ബന്ധു പരിശോധിക്കുന്നതിനിടെയാണ് ഒമ്പതാംക്ലാസുകാരിക്ക് 26കാരനുമായുള്ള ബന്ധം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പിഴയായി ഈടാക്കുന്ന 5.75 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കുവാനും പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി 23 മാസം തടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.

Advertisement