കോഴിക്കോട്. കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശി ഉദയൻ മാഞ്ചിയാണ് മരിച്ചത്. പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കക്കോടി കോട്ടുപാടം റോഡിൽ ശശീന്ദ്ര ബാങ്കിന് സമീപമായിരുന്നു അപകടം. വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഒഡീഷ സ്വദേശി ഉദയൻ മാഞ്ചിയുടെ ദേഹത്തേക്ക് പതിച്ചു. കൈ മാത്രമാണ് പുറത്തുണ്ടായിരുന്നത്. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് പുറത്തെടുത്തത്. തലയ്ക്ക് സാരമായി പരുക്കേറ്റ ഉദയൻ മാഞ്ചി ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പന്തീരാങ്കാവ് സ്വദേശി ഫൈസലിന് പരുക്കേറ്റു. പരുക്ക് സാരമുള്ളതല്ല. 40 കാരനായ ഫൈസൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.





































