കൊച്ചി.ചക്കംകുളങ്ങര ക്ഷേത്രത്തിൽ നിന്ന് 25 കിലോ തൂക്കമുള്ള നിലവിളക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. നാലടി പൊക്കമുള്ള വിളക്കാണ് പ്രതി ചാക്കിൽ കയറ്റി കൊണ്ടുപോയത്. നേപ്പാൾ സ്വദേശി പർവീൻ ഛേത്രിയെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മോഷ്ടിച്ച വിളക്കും പോലീസ് കണ്ടെത്തി






































