തിരുവനന്തപുരം.കെ.പി.സി.സിയിലെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന്. രാവിലെ 10.30ന് ഇന്ദിരാഭവനിൽ വച്ചാണ് യോഗം ചേരുക. നേരത്തെ പുനസംഘടനയിലെ വി ഡി സതീശന്റെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ച യോഗമാണ് ഇന്ന് ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട. ഇന്നുമുതൽ തന്നെ പ്രചരണം ആരംഭിക്കാൻ നേതൃത്വം നിർദ്ദേശിക്കും. കെപിസിസി സെക്രട്ടറിമാരുടെ പട്ടിക കൂടി വന്നിട്ട് മതി യോഗം എന്നായിരുന്നു വി.ഡി സതീശൻ്റെ ആദ്യ നിലപാട്. എന്നാൽ ഇതുവരെയും കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. ഉടൻതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കങ്ങളും യോഗത്തിൽ ഉയരും.





































