കാർഷിക സർവകലാശാല ഫീസ് വർധനവിൽ നിർണായ കൂടിക്കാഴ്ച ഇന്ന്

Advertisement

തിരുവനന്തപുരം.കാർഷിക സർവകലാശാല ഫീസ് വർധനവിൽ നിർണായ കൂടിക്കാഴ്ച ഇന്ന്. കൃഷി മന്ത്രി പി പ്രസാദ് വിളിച്ച് ചേർത്ത സർവകലാശാല അധികൃതരുടെ യോഗം ഇന്ന് നടക്കും. യോഗത്തിൽ വൈസ് ചാൻസലർ ബി അശോക്, രജിസ്ട്രാർ എന്നിവർ പങ്കെടുക്കും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും കൂടിക്കാഴ്ച. സർവകലാശാല അധികൃതരോട് തിരുവനന്തപുരത്ത് എത്തിച്ചേരാൻ മന്ത്രി നിർദേശം നൽകിയിരുന്നു. ഫീസ് വർധനവ് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെടും. നിലവിൽ ഫീസ് വർധനവ്, സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിൽ സത്യവാങ്മൂലം പിൻവലിക്കാൻ ആകുമോ എന്നുള്ള സാഹചര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

Advertisement