അടിമാലി മണ്ണിടിച്ചിൽ,ദുരന്തബാധിതർ നടത്തിവന്ന പ്രതിഷേധങ്ങളും സമരവും അവസാനിപ്പിച്ചു

Advertisement

ഇടുക്കി. അടിമാലി മണ്ണിടിച്ചിൽ,ദുരന്തബാധിതർ നടത്തിവന്ന പ്രതിഷേധങ്ങളും സമരവും അവസാനിപ്പിച്ചു. ജില്ലാ കളക്ടർ നേരിട്ട് എത്തി നടത്തിയ ചർച്ചയിലാണ് തീരുമാനം

ദുരിതബാധിതരായ 30 കുടുംബങ്ങൾക്ക് ഭൂമിയും പുനരധിവാസത്തിന് സൗകര്യവും ഒരുക്കും. വാടക വീടുകൾ തയ്യാറാക്കുന്നത് വരെ അടിമാലിയിലെ എംബി കോളേജിൽ താമസസൗകര്യം. ദേശീയപാതയിലെ മണ്ണുനീക്കൽ നാളെ പുനരാരംഭിക്കും
അതേസമയം അടിമാലി ദുരന്തത്തിൽ പരിക്കേറ്റ സന്ധ്യയുടെ ചികിത്സയ്ക്ക് മൂന്ന് ലക്ഷം കൈമാറി എന്ന് ജില്ലാ കളക്ടർ അറിയിച്ചു. സന്ധ്യയുടെ ചികിത്സയ്ക്ക് ആവശ്യമായതെല്ലാം സർക്കാർ ചെയ്യും. അടിമാലിയിൽ നടന്നത് മനുഷ്യനിർമ്മിത ദുരന്തം എന്ന് കളക്ടർ

നിയമനടപടികൾക്ക് അല്ല പുനരധിവാസത്തിനാണ് മുൻഗണന എന്നും ജില്ലാ കളക്ടർ

Advertisement