പാലക്കാട്. തൃത്താല ചാലിപ്പുറം കട്ടിൽമാടത്ത് സ്കൂട്ടർ അപകടത്തിൽപെട്ട് വിദ്യാർത്ഥി മരിച്ചു.സുഹൃത്തിനു ഗുരുതര പരുക്ക്.അത്താണിക്കൽ മുസ്തഫയുടെ മകൻ ഫാറൂഖ് (15) ആണ് മരിച്ചത്.. ഇന്ന് വൈകിട്ട് കട്ടിൽമാടം – മൈലാഞ്ചിക്കാട് റോഡിൽ ചാലിപ്പുറം നളന്ദ നഗറിൽ വെച്ച് ഇലക്ടിക് സ്കൂട്ടർ നിയന്ത്രണം വിട്ട് തെന്നി വീഴുകയായിരുന്നു.ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അൻസിലിനും ഗുരുതരമായി പരിക്കേറ്റു.വിദഗ്ധ ചികിത്സക്കായി തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നാഗലശ്ശേരി ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.





































