ശബരിമലയിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ എസ് ഐ ടി പിടിച്ചെടുത്തു

Advertisement

തിരുവനന്തപുരം.ശബരിമലയിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്ത് എസ് ഐ ടി .
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്.
ചീഫ് എൻജിനീയറുടെ ഓഫീസിൽ നിന്നാണ് രേഖകൾ പിടിച്ചെടുത്തത്.അതേസമയം കേസിലെ രണ്ടാംപ്രതി മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

1998-99 കാലഘട്ടത്തിൽ ശബരിമല ശ്രീ കോവിൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ ഇതുവരെ കൈവശം ഇല്ലെന്നായിരുന്നു ദേവസ്വം ബോർഡിൻ്റെ വാദം.രേഖകള്‍ കണ്ടെത്താന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ ദേവസ്വം ബോർഡ് നിയോഗിച്ചിരുന്നു.
രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് SIT നൽകി. പക്ഷേ രേഖകൾ കൊടുക്കാൻ ദേവസ്വം ബോർഡ് തയ്യാറാകാത്തതോടെയാണ് എസ് ഐ ടി ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തിയത്.തിരുവനന്തപുരം ദേവസ്വം ആസ്ഥാനത്തെ മരാമത്ത് ചീഫ് എൻജിനീയർ ഓഫിസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് രേഖകൾ കണ്ടെടുത്തത് .
420 പേജുകളുള്ള രേഖകളാണ് കണ്ടെത്തി.സ്വിറ്റ്സർലൻസിൽ നിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്ത രേഖകളും എസ് ഐ ടി ലഭിച്ചിട്ടുണ്ട്. ഇതോടെ ശബരിമല സ്വർണ്ണമോഷ്ണ കേസിൽ നിർണ്ണായക വിവരമാണ് ലഭിച്ചിരിക്കുന്നത്.
അതേ സമയം കേസിൽ രണ്ടാംപ്രതി മുരാരി ബാബു റിമന്റിലായി. നവംബർ 13 വരെയാണ് റിമാൻഡിൽ വിട്ടത്

Advertisement