തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. നടി കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍ പേഴ്‌സണ്‍. സി അജോയ് സെക്രട്ടറിയായി തുടരും. നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. 26 അംഗങ്ങളാണ് ബോർഡിലുള്ളത്.
സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി. രാകേഷ്, സുധീര്‍ കരമന, റെജി എം. ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി.എസ്. വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍. അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യൂ, ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍.
സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറാണ് ആക്ടിങ് ചെയര്‍മാനായി തുടര്‍ന്നിരുന്നത്.































