തിരുവനന്തപുരം. പിഎം ശ്രീ പദ്ധതി മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെ SSK ഫണ്ട് തടഞ്ഞ് കേന്ദ്രം. ഫണ്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ മന്ത്രി വി ശിവൻകുട്ടി വീണ്ടും ബന്ധപ്പെട്ടു. കേരളം വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നിർദ്ദേശിച്ചു.. പദ്ധതി മരവിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് നൽകും.. കേരളം പദ്ധതിയിൽ ഉറച്ചുനിൽക്കും എന്നാണ് പ്രതീക്ഷ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു
പിഎം ശ്രീ പദ്ധതിയിൽ ചേർന്ന ഉടൻ SSK ഫണ്ട് 320 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.. ബുധനാഴ്ച പണം അനുവദിമെന്നായിരുന്നു അറിയിപ്പ്.. പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ചതോടെ ഫണ്ട് അനുവദിക്കുന്നതിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോയി എന്നാണ് വിവരം.. ഇതേ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ധീരജ് സാഹു IAS മായി മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തി.. കേരളം വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കാനായിരുന്നു കേന്ദ്ര സെക്രട്ടറിയുടെ നിർദേശം
പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിക്കും.. കേന്ദ്രത്തെ അറിയിക്കാനുള്ള കരട് റിപ്പോർട്ട് തയ്യാറായി.. അതിനിടെ കേരളം കരാറിൽ ഉറച്ച് നിൽക്കുമെന്നാണ് പ്രതീക്ഷി യെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു
പി എം ശ്രീ കരാർ മരവിപ്പിക്കുമെന്ന പ്രഖ്യാപനം കാപട്യമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍.കേരളത്തിൽ പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എബിവിപി കേന്ദ്രസർക്കാരിന് കത്തയച്ചു





































