തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) യുടെ വാർഷിക അസംബ്ലിയിൽ തിരുവനന്തപുരത്തിന് മികച്ച പ്രവർത്തനങ്ങൾ നടത്തിയ ജില്ലയ്ക്കുള്ള അവാർഡ് ലഭിച്ചു. അടൂരിൽ സമാപിച്ച വാർഷിക അസംബ്ലിയിൽ കെ.സി സി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയിൽ നിന്നും ജില്ലാ പ്രസിഡൻ്റ് റവ. എ .ആർ നോബിളിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അവാർഡ് ഏറ്റുവാങ്ങി.മികച്ച രണ്ടാമത്തെ അസംബ്ലിയായി വട്ടിയൂർക്കാവ് അസംബ്ലിയും അവാർഡ് ഏറ്റുവാങ്ങി. സമാപന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ഷിബി പീറ്റർ അധ്യക്ഷനായി.
കെ.സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, ട്രഷറർ റവ.ഡോ. ടി. ഐ ജെയിംസ്, എക്സിക്യൂട്ടീവ് അംഗം ലെഫ്.കേണൽ സജുഡാനിയേൽ ,എൻ ആർ ഐ കമ്മീഷൻ അംഗം ഡോ.മാത്യൂസ് കെ.ലൂക്കോസ് തുടങ്ങിയവർ സംബന്ധിച്ചു.




































