ഒളിംപിക്സിൽ ആദ്യമായി മെഡല്‍ നേടിയ മലയാളിയും മുന്‍ ഹോക്കി താരവുമായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

Advertisement

ഒളിംപിക്സിൽ ആദ്യമായി മെഡല്‍ നേടിയ മലയാളിയും മുന്‍ ഹോക്കി താരവുമായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബെംഗളുരുവിലായിരുന്നു അന്ത്യം. 1972 മ്യൂണിക് ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ ടീമിന്റെ ഗോൾകീപ്പർ കണ്ണൂരുകാരനായ മാനുവൽ ഫ്രെഡറിക് ആയിരുന്നു. കായികരംഗത്തെ സംഭാവനകള്‍ക്ക് 2019 ല്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് നല്‍കി മാനുവല്‍ ഫ്രെഡറികിനെ രാജ്യം ആദരിച്ചിട്ടുണ്ട്.

Advertisement