തൃശൂർ .വെള്ളികുളങ്ങരയിൽ കാട്ടാന ഓടിച്ച് വീണ് വനം വകുപ്പ് വാച്ചർക്ക് പരുക്കേറ്റു.കരിക്കടവ് നഗറിലെ രാജേഷിനാണ് പരിക്കേറ്റത്.ഇന്നലെ വീട്ടിലേക്ക് പോകുമ്പോൽ ആന ബൈക്കിന് നേരെ വരുന്നത് കണ്ട രാജേഷ് ബൈക്ക് നിർത്തി ഇറങ്ങി ഓടുകയായിരുന്നു.ഓട്ടത്തിനിടെ ഉണ്ടായ വീഴ്ചയിൽ രാജേഷിൻ്റെ കാലിന് പരിക്കേറ്റു.പരുക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു





































