പി എം ശ്രീ,പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

Advertisement

ന്യൂഡെല്‍ഹി.പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പി എം ശ്രീ യെക്കുറിച്ചു പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശങ്ങൾ അജ്ഞതയുടെയും രാഷ്ട്രീയ അവസരവാദത്തിന്റെയും പ്രകടനം.

നിരുത്തരവാദപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളിലൂടെ, പ്രിയങ്ക വസ്തുതകളെ വളച്ചൊടിക്കുന്നു.രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധരോടുള്ള അനാദരവ്.

പഴയ രാഷ്ട്രീയ രാജവംശങ്ങളുടെ അംഗീകാരം ആവശ്യമില്ലാത്ത ഒരു ഇന്ത്യ എന്ന ആശയത്തെയാണ് പ്രിയങ്ക എതിർക്കുന്നത്.
പതിറ്റാണ്ടുകളായി വിദ്യാഭ്യാസം രാഷ്ട്രീയ വാചാടോപവും അവഗണനയുമായി ചുരുങ്ങിയതിലെ അസ്വസ്ഥതയാണ് പ്രകടിപ്പിക്കുന്നത്.കുട്ടികളെ ശാക്തീകരിക്കുന്നത് പ്രത്യയശാസ്ത്രപരമാണെങ്കിൽ, രാഷ്ട്രനിർമ്മാണമാണ് ആ പ്രത്യയശാസ്ത്രമെന്നും പ്രധാൻ

Advertisement