സർദാർ വല്ലാഭായ് പട്ടേലിൻ്റെ 150-ാം ജന്മദിനമായ ഇന്ന് രാഷ്ട്രീയ ഏകതാദിവസ് ആചരിക്കാൻ രാജ്യം

Advertisement

ഉരുക്ക് മനുഷ്യൻ സർദാർ വല്ലാഭായ് പട്ടേലിൻ്റെ 150-ാം ജന്മദിനമായ ഇന്ന് രാഷ്ട്രീയ ഏകതാദിവസ് ആചരിക്കാൻ രാജ്യം.ഗുജറാത്തിലെ നർമ്മദ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങളിൽ പങ്കെടുക്കും. ഗുജറാത്തിൽ കേന്ദ്ര സായുധ പോലീസ് സേനകളുടെയും സംസ്ഥാന പോലീസ്കളുടെയും പ്രൗഢഗംഭീരപരേഡും നടക്കും.ഡൽഹിയിലെ റൺ ഫോർ യൂണിറ്റിയിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഭാഗമാകും.

രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമായാണ് സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തോട് പുലർത്തിയ അചഞ്ചലമായ പ്രതിബദ്ധതയാണ് ദേശീയ ഐക്യത്തിന്റെ ശില്പി എന്ന വിശേഷണം സർദാർ പട്ടേലിന് നൽകിയത്.ഇക്കുറി ഗുജറാത്ത് നർമ്മദ ജില്ലയിലെ ഏകതാ നഗറിൽ പ്രൗഢഗംഭീരമായാണ് സർദാർ പട്ടേലിന്റെ ജന്മദിന ആഘോഷങ്ങൾ നടക്കുക. കേന്ദ്രസാഹിത പോലീസ് സേനകളും സംസ്ഥാന പോലീസ് സേനകളും അണിനിരന്നുള്ള പരേഡ്. ആഘോഷങ്ങളുടെ ഭാഗമാകാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുന്ന ഗാർഡ് ഓഫ് ഓർണർ വനിതാ ഉദ്യോഗസ്ഥർ നേതൃത്വം നൽകുമെന്നതാണ് മറ്റൊരു പുതുമ.നാരിശക്തി പ്രതിഫലിപ്പിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പരേഡും വനിതാ ഉദ്യോഗസ്ഥർ നടത്തുന്ന ആയോധന കലകളുടെ പ്രകടനങ്ങളും ആഘോഷത്തിന്റെ ഭാഗമാകും. ഇതിനുപുറമേ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള നിശ്ചലദൃശ്യങ്ങളും പരേഡിൽ അണിനിരക്കും.റിപ്പബ്ലിക് ദിനത്തിന് സമാനമായ രീതിയിൽ ഇനിയുള്ള സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനങ്ങളിൽ പരേഡ് സംഘടിപ്പിക്കാൻ ആണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.ഡൽഹിയിലെ റൺ ഫോർ യൂണിറ്റിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും ഭാഗമാകും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന റൺഫോർ യൂണിറ്റിയിൽ ജനങ്ങൾ ഭാഗമാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചിരുന്നു

Advertisement