വയനാട്.വയനാട്ടില്‍ സിപ് ലൈന്‍ അപകടം എന്ന രീതിയിൽ ദൃശ്യം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തു. വയനാട് സൈബർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. എ ഐ ദൃശ്യങ്ങളാണ് പ്രചരിച്ചത് എന്ന് കണ്ടെത്തിയിരുന്നു. നവമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിച്ചശേഷമാണ് പോലീസ് കേസെടുത്തത്. സമഹമാധ്യമ അക്കൗണ്ടുകളില്‍ ലൈക്കും ഷെയറും കിട്ടുന്നതിന് വ്യാജ അപകടം സൃഷ്ടിച്ചത് ഒരുപാടുപോരും യഥാര്‍ഥമാണെന്ന് കരുതിയിരുന്നു. പലരും മാധ്യമഓഫിസുകളിലും ചാനലുകളിലും ഇത്തരം ഒരു അപകടം നടന്നോ എന്ന തരത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ പെരുകാനിടയാക്കുമെന്നതിനാല്‍ മാതൃകാപരമായ നടപടി എന്ന നിലയിലാണ് സൈബര്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
Home News Breaking News വയനാട്ടില്‍ സിപ് ലൈന്‍ അപകടം എന്ന രീതിയിൽ ദൃശ്യം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തു
































