തിരുവനന്തപുരം .കാർഷിക സർവകലാശാല സെമസ്റ്റർ ഫീസ് വർധനവിൽ പ്രതിഷേധവുമായി എസ്എഫ്ഐ. വെള്ളായണി കാർഷിക കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു.അധിക്രമിച്ച് കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ബലം ബലം പ്രയോഗിച്ചു.പരിപാടി എസ്എഫ്ഐ സംസ്ഥാന ജോയിൻറ് സെക്രട്ടറി എസ് കെ ആദർശ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിച്ച അമിത ഫീസ് വർദ്ധനവിൽ അടിയന്തര നടപടി വി.സിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും എസ്എഫ്ഐ അറിയിച്ചു.





































