തൃശ്ശൂർ. ആറ്റൂരിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പ്രസവം കഴിഞ്ഞ ഉടനെ കോറിയിൽ ഉപേക്ഷിച്ചു.വീട്ടുകാർ അറിയാതെ ഗർഭിണിയായതോടെ യുവതി എട്ടാം മാസം അബോർഷൻ വേണ്ടിയുള്ള ഗുളിക കഴിച്ചു.ഗുളിക കഴിച്ചു മൂന്നാം ദിവസം യുവതി പ്രസവിക്കുകയായിരുന്നു.പിന്നാലെ കുട്ടിയെ ബാഗിൽ ആക്കി വച്ച് ക്വാറിയിൽ ഉപേക്ഷിച്ചു
രണ്ടാഴ്ചക്കിപ്പുറം യുവതി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്തോടെയാണ് സംഭവം പുറത്തായത്.സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസെടുത്തു.ആറ്റൂർ സ്വദേശിനി സ്വപ്നക്കെതിരെയാണ് ചെറുതുരുത്തി പോലീസ് കേസെടുത്തത്.പ്രസവാനന്തരം കുട്ടി മരിച്ചിരുന്നോ എന്നത് പോലീസ് പരിശോധിക്കുന്നു




































