തിരുവനന്തപുരം.പി.എം ശ്രീ പദ്ധതി സംബന്ധിച്ച് ഇടതുമുന്നണിയിലെ തർക്കം തീർത്തതിന് CPIM ജനറൽ സെക്രട്ടറി എം.എ
ബേബിയെ അഭിനന്ദിച്ച് CPI ദേശിയ സെക്രട്ടേറിയേറ്റ് അംഗം കെ.പ്രകാശ് ബാബു.ബേബിയുടെ നിർണായക
ഇടപെടലുകൾ ഫലം കണ്ടുവെന്ന് ജനയുഗത്തിലെ ലേഖനത്തിൽ പ്രകാശ് ബാബു പ്രശംസിച്ചു.
മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് CPIയുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും ധാരണപത്രത്തിൽ ഒപ്പുവെച്ച ശേഷം എന്ത്
പരിശോധനയാണെന്നും വിഡി സതീശൻ പരിഹസിച്ചു. പി എം ശ്രീ പദ്ധതിയിൽ നിന്നുളള പിന്മാറ്റം സർക്കാർ
സ്‌കൂളുകളെ തകർക്കാനുള്ള ശ്രമമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിമർശിച്ചു
പി.എം ശ്രീ പദ്ധതി സംബന്ധിച്ച തർക്കം അവസാനിച്ചതിന് പിന്നാലെ ജനയുഗം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ്
സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ.ബേബിയെ
കെ.പ്രകാശ്ബാബു അഭിനന്ദിച്ചത്.എം എ ബേബി കേരളത്തിൽ ക്യാമ്പ് ചെയ്ത് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു “
നിർണായകമായ ആ ഇടപെടലുകൾ ഫലം കണ്ടുവെന്നാണ് കെ പ്രകാശ് ബാബുവിൻെറ പ്രശംസ.ധാരണാപത്രം ഒപ്പുവെച്ച
വിഷയത്തിൽ ബേബി അശക്തനും നിസ്സാഹയനുമാണെന്ന പ്രകാശ് ബാബുവൻെറ പ്രതികരണം നേരത്തെ വിവാദമായിരുന്നു.
പി.എം.ശ്രീ വിഷയത്തിൽമുന്നണിയിലെ തർക്കം തീർന്നെങ്കിലും പ്രതിപക്ഷ വിമർശനം തുടരുകയാണ്.സിപിഐ വീണ്ടും
കബളിപ്പിക്കപ്പെട്ടുവെന്നാണ് വിമർശനം
പി.എം ശ്രീ പദ്ധതിയിലെ സംസ്ഥാന സർക്കാരിൻെറ നിലപാടിനെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിമർശിച്ചു
പി.എം.ശ്രീ പദ്ധതിയുടെ കാര്യത്തിൽ രമ്യമായ പരിഹാരത്തിൽ എത്തിയെന്നാണ് സിപിഐ
നേതാവും മന്ത്രിയുമായ പി.പ്രസാദിൻെറ
പ്രതികരണം





































