കൊച്ചി.കലൂർ സ്റ്റേഡിയ കൈമാറ്റത്തിൽ രാഷ്ട്രീയ വിവാദം കത്തുന്നു. നവീകരണത്തിന് പിന്നിൽ കായിക മന്ത്രിയുടെ ബിസിനസ്സ് താല്പര്യമെന്ന് കോൺഗ്രസ്. സ്പോൺസറെ ന്യായീകരിച്ച് GCDA ചെയർമാൻ കെ ചന്ദ്രപിള്ള രംഗത്ത്.
GCDA ഓഫിസിൽ ഫുട്ബോൾ കളിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചിലവുണ്ടെന്നാണ് സ്പോൺസറുടെ വാദം.
എന്നാൽ ആ കണക്കിനെകുറിച്ച് അറിവില്ലെന്ന് GCDA ചെയർമാൻ കെ ചന്ദ്രപിള്ള. സ്പോർട്സ്- കേരള ഫൗണ്ടേഷനും – സ്പോൺസറും തമ്മിലുള്ള കരാറിനെക്കുറിച്ചും അവ്യക്തത തുടരുന്നു.
സ്റ്റേഡിയം നവീകരണത്തിലെ അഴിമതി മറക്കാനാണ് മെസ്സിവരുമെന്ന പ്രചരണം നടത്തിയത് എന്ന് കോൺഗ്രസ്
എംപി ജെബി മേത്തർ.
GCDA യിലേ അർജന്റീനയുടെ ജേഴ്സി അണിഞ്ഞെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.GCDA എക്സിക്യൂട്ടീവ് കമ്മിറ്റിക്കു മുൻപ് സിപിഐഎം പ്രതിനിധികളുടെ യോഗം സിപിഐഎം ജില്ലാ കമ്മിറ്റി വിളിച്ച് ചേർത്തിരുന്നു. സ്റ്റേഡിയം വിവാദം രാഷ്‌ട്രീയമായി നേരിടാനാണ് സിപിഐഎം തീരുമാനം.



































