കൊച്ചി.നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി. എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.സ്റ്റേഷനു വേണ്ടിയുള്ള നടപടികൾ ദുരിതപ്പെടുത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു
കേരളത്തിൻറെ ദീർഘകാല ആവശ്യത്തിനാണ് ഒടുവിൽ റെയിൽവേ ബോർഡിൻറെ പച്ചക്കൊടി കിട്ടിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ കൂടി വരുന്നതോടെ യാത്രക്കാർക്കും ചരക്ക് നീക്കത്തിലും ഉൾപ്പെടെ വലിയ സാധ്യതകളാണ് തെളിഞ്ഞുവരുന്നത്.കാർഗോ കമ്പനികൾക്ക് കൂടുതൽ വേഗത്തിൽ ചരക്കുകൾ എത്തിക്കാം എന്നതും, വിദേശത്തേക്ക് പച്ചക്കറി ഉൾപ്പെടെ വേഗത്തിൽ കയറ്റി അയക്കാം എന്നതും കർഷകർക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും.കഴിഞ്ഞവർഷം വിന്‍ഡോ ട്രെയിലിങ് ഇൻസ്പെക്ഷൻ നടത്തിയപ്പോൾ റെയിൽവേ മന്ത്രി തന്നെയാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കേണ്ടത് ഉദ്ദേശിക്കുന്ന സ്ഥലം ഉദ്യോഗസ്ഥർക്ക് കാണിച്ചു നൽകിയത്.റെയിൽവേ ബോർഡിൻറെ കൂടി അനുമതി ലഭിച്ചതോടെ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ ആരംഭിക്കും എന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യനും വ്യക്തമാക്കി

































