സിപിഐ ഉയർത്തിയ പ്രതിഷേധത്തിന് വഴങ്ങി,പിഎം ശ്രീ പദ്ധതിയുടെ ധാരണാ പത്രം പുന:പരിശോധിക്കാൻസർക്കാർ തീരുമാനിച്ചു

Advertisement

തിരുവനന്തപുരം.സി.പി.ഐ ഉയർത്തിയ പ്രതിഷേധത്തിന് വഴങ്ങിക്കൊണ്ട് പി.എം ശ്രീ പദ്ധതിയുടെ ധാരണാ പത്രം പുന:പരിശോധിക്കാൻ
സർക്കാർ തീരുമാനിച്ചു.ധാരണാപത്രം അവലോകനം ചെയ്യുന്നതിനായി 7 അംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.സമിതി
റിപോർട്ട് സമർപ്പിക്കുന്നത് വരെ തുടർനടപടികൾ നിർത്തിവെയ്ക്കുമെന്ന് കേന്ദ്രസർക്കാരിനെ കത്തിലൂടെ അറിയിക്കാനും തീരുമാനമായി.

മുന്നണിയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് പി.എം.ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ
ഒപ്പിട്ടതിനെതിരെ സിപിഐ ഉയർത്തിയ എതിർപ്പാണ് സർക്കാരിനെയും CPIMനെയും മുട്ടുകുത്തിച്ചത്.പദ്ധതിയുടെ ധാരണാ
പത്രം പുനപരിശോധിക്കാനും അതുവരെ തുടർനടപടികൾ നിർത്തിവെക്കാനും തീരുമാനിച്ച സർക്കാർ മുന്നണിയിലെ
പ്രധാന ഘടകകക്ഷിയുടെ എതിർപ്പിന് മുന്നിൽ വഴങ്ങുകയായിരുന്നു.

പദ്ധതി പുനപരിശോധിക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയിൽ CPIMനും CPIക്കും രണ്ട് വീതം പ്രതിനിധികളുണ്ട്.ദേശിയ
വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കില്ല എന്നത് സർക്കാരിൻെറ നയമാണെന്ന് കൂടി പ്രഖ്യാപിച്ചതോടെ വിവാദത്തിന് തിരശീല
ഇടാമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ ഇതെന്ത് സർക്കാരാണെന്ന് ചോദിച്ച ബിനോയ്
വിശ്വത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി വിസമ്മതിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ റിപോർട്ടിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല.തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞേ ഉപസമിതി
നടപടികളിലേക്ക് കടക്കാൻ സാധ്യതയുളളു

Advertisement