അടൂർ : ഇന്ത്യയിലെ ഏറ്റവും നന്നായി ജീവിക്കാൻ സംസ്ഥാനം കേരളമാണെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഗോപകുമാർ പറഞ്ഞു. രാജ്യത്ത് വൈദികരെയും കന്യാസ്ത്രീകളും ദിനംപ്രതി ആക്രമിച്ചുകൊണ്ടിരിക്കുമ്പോൾ കേരളം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണെന്നും ചിറ്റയം പറഞ്ഞു. എല്ലാവരെയും സ്നേഹിച്ച് ഭരണഘടന മുറുകെപ്പിടിച്ച് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് വാർഷിക അസംബ്ലിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് അടൂർ മർത്തോമ യൂത്ത് സെൻ്ററിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടൂർ മുനിസിപ്പൽ ചെയർമാൻ കെ.മഹേഷ് കുമാർ,
കെ സി സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ഡോ. വർഗീസ് പേരയിൽ ഡോ.ഡി കെ ജോൺ മുൻസിപ്പൽ ചെയർമാൻ ഉമ്മൻ ജോർജ് സോറി കെസിസി ട്രഷറർ ഡോക്ടർ ജെയിംസ് കെസിസി വൈസ് പ്രസിഡന്റ് ഷിബിപീറ്റർ, ഡെന്നീസ് സാംസൺ, റവ ബിബിൻ സാം എന്നിവർ പ്രസംഗിച്ചു






































