അടൂർ:
ജാതി ചിന്ത ക്രിസ്തീയമല്ലന്നും ജാതി ഇല്ല എന്ന് പറയുമ്പോഴും മനസ്സിൽ അത് കൊണ്ടുനടക്കുന്നത് ദോഷമാണെന്നും
ഡോ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത പറഞ്ഞു.
മതം മദമാകരുത് എന്നും മാനവികത ഉയർത്തിപ്പിടിച്ച് അതിർത്തി ഇല്ലാത്ത മതനിരപേക്ഷതയുടെ വക്താക്കളായി നാം മാറണമെന്നും അദ്ദേഹം പറഞ്ഞു. അടൂർ മാർത്തോമ യൂത്ത് സെൻററിൽ
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സംസ്ഥാന വാർഷിക അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിക്കുന്ന റൊട്ടിയിൽ പോലും മരണം ശ്വസിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. അതു കൊണ്ട് സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കണമെന്നും വിവിധ വിശ്വാസങ്ങൾ തമ്മിലുള്ള സംവാദങ്ങൾക്ക് അത് കാരണമാകണമെന്നും മെത്രാപ്പോലീത്ത കൂട്ടി ചേർത്തു.
കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്ത, കെ.സി.സി. വൈസ് പ്രസിഡന്റ് മാത്യൂസ് മാര്‍ സെറാഫീം എപ്പിസ്‌ക്കോപ്പ, ബിഷപ്പ് ജോസ് ജോര്‍ജ്,ബിഷപ്പ് സുന്ദര്‍ സിംഗ്, സാല്‍വേഷന്‍ ആര്‍മി ട്രയിനിംഗ് പ്രിൻസിപ്പാൾ ലെഫ്റ്റ്. കേണല്‍ സജു ഡാനിയേൽ, കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്,വൈസ് പ്രസിഡൻ്റ് ഷിബി പീറ്റർ,ട്രഷറർ റവ.ഡോ.ടി.ഐ.
ജയിംസ്,ജില്ലാ പ്രസിഡൻ്റ് ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ,സ്വാഗത സംഘം ചെയർമാൻ ഫാ.ഡോ.എബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ,
ജനറൽ കൺവീനർ റവ.വിപിൻ സാം തോമസ്,ഫാ.ജോസഫ് സാമുവേൽ തറയിൽ,അസംബ്ലി സെക്രട്ടറി ഡെന്നീസ് സാംസൺ, നിമേഷ് രാജ്,പ്രൊഫ.ജോസ് വി.കോശി എന്നിവർ പ്രസംഗിച്ചു.
‘വിശാല എക്യുമെനിസം ആവശ്യകതയും വെല്ലുവിളികളും’ എന്ന വിഷയത്തിൽ റവ.ഡോ.എ ജോൺ ഫിലിപ്പ് ക്ലാസ് നയിച്ചു.ആഷി സാറാ അധ്യക്ഷയായി. മേജർ റ്റി.ഇ.സ്റ്റീഫൻസൺ, ആനി ചെറിയാൻ, മാത്യു ജോൺ പടിപ്പുര, അശ്വിൻ ഇ.ഹാംലെറ്റ് എന്നിവർ സംസാരിച്ചു.







































👏👏