കുതിരാനിൽ കാട്ടാന ആക്രമണം, ഫോറസ്റ്റ് വാച്ചർ ബിജു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Advertisement

തൃശ്ശൂർ. കുതിരാനിൽ കാട്ടാന ആക്രമണം. ഇരുമ്പു പാലത്തിന് സമീപം ഫോറസ്റ്റ് വാച്ചർ ബിജുവിനെ ആണ് ആന ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി

ആന ആക്രമിച്ചതിന്റെ നടുക്കം ഇപ്പോഴും കുതിരാൻ സ്വദേശിയായ ജോർജിന് വിട്ടു മാറിയിട്ടില്ല. ഫോറസ്റ്റ് വാച്ചർ ബിജുവിനൊപ്പം രാത്രി ശബ്ദം കേട്ട് സ്ഥലത്തെത്തിയതാണ് ജോർജ്. അപ്രതീക്ഷിതമായി ഓടിയെത്തിയ ആന ബിജുവിനെ തള്ളിയിട്ടു. കൊമ്പുകൊണ്ട് കുത്തി. തുമ്പിക്കൈ കൊണ്ട് വാരിയെങ്കിലും കിട്ടിയില്ല. തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പരിക്കേറ്റ ബിജു തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാട്ടാന ശല്യത്തിന് അധികൃതർ പരിഹാരം കാണുന്നില്ല എന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും തടഞ്ഞുവച്ചെങ്കിലും പെട്രോളിങ് ശക്തമാക്കാം എന്നും വഴിവിളക്കുകൾ സ്ഥാപിക്കാം എന്ന് ഉറപ്പിന്മേലും വിട്ടയച്ചു.

Advertisement