മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി

Advertisement

ഇടുക്കി.അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. കാലിലേക്കുള്ള രക്തയോട്ടം നിലച്ചതോടെയാണ് ഇടത് കാൽ മുറിച്ചുമാറ്റിയത്. ദുരന്തത്തിൽ കമ്പനി അധികൃതർ തിരിഞ്ഞുനോക്കിയില്ല എന്ന പരാതിക്ക് പിന്നാലെ സന്ധ്യയുടെ ചികിത്സ ചെലവ് ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തു.

അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്നാണ് ഇടതുകാൽ മുറിച്ചുമാറ്റിയത്. കാലിലെ രക്തക്കുഴൽ ചതഞ്ഞരഞത് ശസ്ത്രക്രിയ സങ്കീർണമാക്കിയിരുന്നു.ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും പേശികള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല.അപകടത്തിന് ശേഷം സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സഹോദരൻ സന്ദീപ്

സന്ധ്യക്ക് സഹായം നൽകുന്ന കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചതായി കുടുംബം വ്യക്തമാക്കി . കമ്പനി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിക്ക് പിന്നാലെ സന്ധ്യയുടെ ചികിത്സാ ചെലവ് ദേശീയപാത അതോറിറ്റി ഏറ്റെടുത്തു . ഇക്കാര്യം ജില്ലാ ഭരണകൂടത്തെ ദേശീയപാത അതോറിറ്റി അറിയിച്ചു.

Advertisement