തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി നിർണ്ണായക ചോദ്യം ചെയ്യൽ.നാളെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ചോദ്യം ചെയ്യൽ.അതേ സമയം പ്രതിപ്പട്ടികയിലുള്ള മറ്റു ഉദ്യോഗസ്ഥരിലേക്കും അന്വേഷണം ഉടൻ വ്യാപിപ്പിക്കും.
കട്ടിളപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും,ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളി
കേസിൽ ആറാം പ്രതിയുമായ മുരാരി ബാബുവിനെ ഇന്നലെയാണ് നാല് ദിവസത്തെ കസ്റ്റഡിയിൽ
ലഭിച്ചത്.പിന്നാലെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു മുരാരി
ബാബുവിനെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തു വരികയാണ്.സ്വർണ്ണക്കൊള്ളയിൽ
ഉന്നത ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് SIT നീക്കം.ഇരുവരുടെയും ആസ്തി വിവരങ്ങളുടെ
രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.ഇക്കാര്യത്തിലും വ്യക്തത തേടും.സംസ്ഥാനത്തിന് പുറത്തു നിന്നും തെളിവെടുപ്പിടിനിടെ കണ്ടെടുത്ത സ്വർണ്ണം ഇന്നലെ റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു.ആകെ 608 ഗ്രാം സ്വർണ്ണമാണ് ഹാജരാക്കിയത്.
ബെല്ലാരിയിലെ വ്യവസായി ഗോവർദ്ധന്റെ
പക്കൽ നിന്നും കണ്ടെടുത്ത സ്വർണ്ണം
സ്വർണ്ണപ്പാളികളിലെ ആണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന
ഉടൻ നടത്തും.അതെ സമയം സ്മാർട്ട് ക്രിയേഷൻസിനെ കേന്ദ്രീകരിച്ചും
SIT കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി,
മുരാരി ബാബു എന്നിവരുമായി തെളിവെടുപ്പിനും സാധ്യതയുണ്ട്.
Home News Breaking News സ്വർണ്ണക്കൊള്ള, ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി നിർണ്ണായക ചോദ്യം ചെയ്യൽ






































