തിരുവനന്തപുരം.സ്ഥാനാർഥി നിർണയം വിജയ സാധ്യത നോക്കി മാത്രം. കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി എഐസിസി. സുപ്രധാന തീരുമാനങ്ങളെടുക്കാൻ കോർ കമ്മിറ്റി വരും. ഇന്നലെ നടന്ന ഹൈക്കമാൻഡിന്റെ അടിയന്തര യോഗത്തിലേക്കു ക്ഷണം കിട്ടിയവരെല്ലാം കോർ കമ്മിറ്റിയുടെ ഭാഗമാകും. തീരുമാനമെടുക്കാൻ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണു കോർ കമ്മിറ്റിയെ ഏല്പിക്കുന്നത്
മുഖ്യമന്ത്രി മുഖം ഉണ്ടാകില്ലെന്നും എഐസിസി. നേതാക്കൾക്ക് ഇടയിൽ ഐക്യം ഉണ്ടാകണമെന്നും നിർദേശം





































