ഇടുക്കി.കൊച്ചി- ധനുഷ്കോടി ദേശിയ പാതയിൽ പരിശോധന നടത്തിയ പ്രത്യേക സംഘം ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചേക്കും. അടിമാലി ലക്ഷം വീട് ഉന്നതിയിലെ
വലിയ ദുരന്തത്തിന് പിന്നാലെയാണ് പ്രത്യേക സംഘത്തിന്റെ പ്രദേശത്ത് പരിശോധനയ്ക്ക് നടന്നത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജിയോളജി, മണ്ണ് പര്യവേഷണസംഘം,
പൊതുമരാമത്ത്, ഗ്രൗണ്ട് വാട്ടർ, എന്നീ വകുപ്പുകൾ ദേവികുളം തഹസിൽദാറുടെ നേതൃത്വത്തിൽ നേര്യമംഗലം മുതൽ മൂന്നാർ വരെ നീളുന്ന ഇടത്ത് പരിശോധന നടത്തി.
അപകട സാധ്യത പ്രദേശങ്ങൾ കണ്ടെത്തിയായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. വിശദമായ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രദേശത്തെ നിർമ്മാണ ജോലികൾ നിർത്തിവച്ചിരിക്കുകയാണ്. ഇന്നലെ പള്ളിവാസൽ മേഖലയിലും മണ്ണിടിഞ്ഞു. പിന്നാലെ ദേവികുളം താലൂക്കിൽ ഖനന ജോലികളും മണ്ണെടുപ്പും തത്കാലികമായി നിർത്തിവച്ച് ദുരന്തം നിവാരണ അതോരിറ്റി ഉത്തര വിറക്കി
Home News Breaking News കൊച്ചി- ധനുഷ്കോടി ദേശിയ പാതയിൽ പരിശോധന നടത്തിയ പ്രത്യേക സംഘം ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചേക്കും


































