കോഴിക്കോട്. ഫ്രഷ് കട്ട് സംഘർഷം രണ്ടു പേർ കൂടി കസ്റ്റഡിയിൽ. താമരശ്ശേരി അമ്പലമുക്ക് കൈപ്പക്കമണ്ണിൽ ഷൗക്കത്ത് (33), കൂടത്തായി വട്ടച്ചൻകണ്ടി വി കെ മുഹമ്മദ് അഷറഫ് (42) എന്നിവരാണ് കസ്റ്റഡിയിൽ. ഇതോടെ പിടിയിൽ ആയവരുടെ എണ്ണം 12 ആയി.
അതിനിടെ കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ ജില്ലാ കളക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. കളക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ ചേമ്പറിൽ ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് യോഗം. എം പി, MLA, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പ്രതിനിധികൾ അടക്കം നിരവധി പേർ സർവകക്ഷി യോഗത്തിന്റെ ഭാഗമാകും. സമരസമിതി അംഗങ്ങളെ യോഗത്തിൽ ക്ഷണിച്ചിട്ടില്ലെങ്കിലും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രദേശം കേന്ദ്രീകരിച്ച് നടത്തുന്ന പോലീസിന്റെ വ്യാപക റയ്ഡിൽ പ്രതിഷേധിച്ച് താമരശ്ശേരി ടൗണിലെ കടകൾ ഉച്ച വരെ പ്രവർത്തിക്കില്ല. പോലീസ് നടപടി അവസാനിപ്പിക്കണമെന്ന നിലപാടിലാണ് സിപിഐഎം പ്രാദേശിക നേതൃത്വം



































