കോഴിക്കോട്. നാദാപുരത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമം. ബഹളം വെച്ചതോടെ വീട്ടമ്മയെ തള്ളിയിട്ട് ബൈക്കിൽ എത്തിയ മോഷ്ടാവ് രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട് വൃത്തിയാക്കുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചു. ബഹളം വച്ചതോടെ വീട്ടമ്മയെ തള്ളിയിട്ട് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.കുമ്മൻങ്കോട്ട വലിയ പറമ്പത്ത് പാത്തൂട്ടിയാണ് ആക്രമണത്തിന് ഇരയായത്. വീഴ്ചയിൽ കൈക്ക് പരുക്കേറ്റ പാത്തൂട്ടി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഹെൽമെറ്റും പച്ച ഷർട്ടും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. പാത്തൂട്ടിയുടെ നിലവിളികേട്ട് എത്തിയവർ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. കുടുംബം പോലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നാദാപുരം പോലീസിന്റെ അന്വേഷണം.




































