മലപ്പുറം. പുത്തനത്താണിയിൽ വാഹനാപകത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം.മുഹമ്മദ് സിദ്ദീഖ്, ഭാര്യ റീസ എം. മൻസൂർ എന്നിവരാണ് മരിച്ചത്.തിരുവനന്തപുരം ബാലരമ പുരത്ത് സ്കൂൾ ബസിന് പിന്നിൽ മിനി ലോറി ഇടിച്ച് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.
പുത്തനത്താണിക്കടുത്ത് ചന്ദനക്കാവ് ഇക്ബാൽ നഗറിൽ ഇന്ന് രാവിലെയാണ് വാഹനാപകടം ഉണ്ടായത്.കാർ ബൈക്കിൽ ഇടിച്ച് ആണ് അപകടം.മുഹമ്മദ് സിദ്ദീഖ്, ഭാര്യ റീസ എം. മൻസൂർ എന്നിവർ മരിച്ചു.കഴിഞ്ഞ ജനുവരിയിലായിരുന്നു സിദ്ദീഖിൻ്റെയും റിസയുടേയും വിവാഹം.രാവിലെ ജോലിക്ക് പോവുമ്പോഴാണ് അപകടം.
തിരുവനനന്തപുരം ബാലരാമപുരം കൊടിനടയിൽ ആണ് സ്കൂൾ ബസ് അപകടതിൽപ്പെട്ടത്.സ്കൂൾ ബസിന് പിന്നിൽ മിനിലോറിയിടിച്ച ആണ് അപകടം ഉണ്ടായത്.ബസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരുക്കേറ്റ്.ഗുരുതരമല്ല
നെല്ലിമൂട് സ്റ്റെല്ലമേരി LP സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
തമിഴ് നാട്ടിലേക്ക് പോയ മിനി ലോറിയാണ് സ്കൂൾ വാഹനത്തിന് പിന്നിലിടിച്ചത്





































