ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ പോലീസുകാരന് പരിക്കേറ്റു

Advertisement

വയനാട് .ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ പോലീസുകാരന് പരിക്കേറ്റു. കമ്പളക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചേകാടി സ്വദേശി പോലീസ് ഹരീഷിനാണ് തോളെല്ലിന് പരിക്കേറ്റത്. രാവിലെ ജോലിക്ക് പോകാനായി ബൈക്കിൽ വരുന്ന വഴി ചേകാടി വനപാതയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ബൈക്ക് നിർത്തി ഹരീഷ് ഇറങ്ങിയോടി കലുങ്കിന് അടിയിൽ ഒളിച്ചാണ് രക്ഷപ്പെട്ടത്. കാട്ടാന ബൈക്ക് തകർത്തശേഷം കാട്ടിലേക്ക് പോവുകയായിരുന്നു. അതുവഴി വന്ന കാറിൽ കയറിയാണ് ഹരീഷ് രക്ഷപ്പെട്ടത്.

Advertisement