കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ കിരീടം നിലനിർത്തി മലപ്പുറം. സ്കൂളുകളിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ നാലാം തവണയും ജേതാക്കളായപ്പോൾ ഓവറോൾ ചാമ്പ്യന്മാർക്കുള്ള പ്രഥമ സ്വർണക്കപ്പ് തിരുവനന്തപുരം സ്വന്തമാക്കി
പാലക്കാടൻ കൊടുങ്കാറ്റിൽ അടി തെറ്റാതെ മലപ്പുറം. തുടക്കത്തിൽ കണ്ടത് 400 മീറ്ററിലെ ആറിനങ്ങളിലായി 21 പോയിന്റുമായി പാലക്കാടിന്റെ കുതിപ്പ്
എന്നാൽ 100 മീറ്റർ റിലേയിൽ തകർപ്പൻ തിരിച്ചുവരവുമായി മലപ്പുറം തുടർച്ചയായ രണ്ടാം കിരീടം നേടി . മലപ്പുറത്തിന് 22 സ്വർണം ഉൾപ്പെടെ 247 പോയിന്റ് .രണ്ടാമത് എത്തിയ പാലക്കാടിന് 26 സ്വർണ ഉൾപ്പെടെ 212 പോയിന്റും
സ്കൂളുകളിൽ 78 പോയിന്റുമായി ഐഡിയൽ കടകശ്ശേരി തുടർച്ചയായ നാലാം തവണയും ജേതാക്കളായി. ഗെയിംസിലെയും അക്വാട്ടിക്സിന്റെയും കരുത്തിൽ 1825 പോയിന്റോടെ പ്രഥമ സ്വർണക്കപ്പ് ആതിഥേയരായ തിരുവനന്തപുരത്തിന് സ്വന്തം . 892 പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനത്തും 859 പോയിന്റുമായി കണ്ണൂർ മൂന്നാമതും ഫിനിഷ് ചെയ്തു






































