മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേയ്ക്ക് അടക്കുന്നു

Advertisement

ഇടുക്കി. അറ്റകുറ്റപ്പണിക്കായി മൂലമറ്റം പവർഹൗസ് ഒരുമാസത്തേയ്ക്ക് അടയ്ക്കാൻ തീരുമാനം. നവംബർ 11 മുതൽ ഡിസംബർ 10 വരെ അറ്റകുറ്റപ്പണിക്കായി പവർ ഹൗസ് അടയ്ക്കും.
സംസ്ഥാനത്ത് 600 മെഗാ വാട്ട് വരെ വൈദ്യുതി ഉത്പാദനം കുറയുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ

ബട്ടർഫ്ലൈ വാൽവിലെ ലീക്ക്, രണ്ട് മെയിൻ ഇൻവറ്റ് വാൾവ് തകരാർ എന്നിവ പരിഹരിക്കുന്നതിന് വേണ്ടിയാണ് മൂലമറ്റം പവർ ഹൗസ് അടയ്ക്കുന്നത്. ഒരുമാസത്തോളം നിലയം
അടയ്ക്കുന്നതോടെ സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടാവുക. കഴിഞ്ഞ ജൂണിൽ പഞ്ചാബ്, ഡൽഹി, മധ്യപ്രദേശ് സംസ്ഥാനങ്ങൾ ബാർട്ടർ സംവിധാനത്തിൽ
കൊടുത്ത വൈദ്യുതി നവംബറിൽ അഞ്ച് ശതമാനം അധികം ലഭിക്കുന്നത് പ്രതിസന്ധി മറികടക്കാൻ സഹായിക്കും എന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ
പ്രതിദിനം 102 യൂണിറ്റ് വൈദ്യുതിയുടെ കുറവും, കാലാവസ്ഥയിലെ മാറ്റവും പ്രതിസന്ധിക്ക് കാരണമാകുമോ എന്ന ആശങ്കയും ഉണ്ട്.
വൈദ്യുതി ഉത്പാതനം നിലയ്ക്കുന്നത് ഇടുക്കി അണക്കെട്ടിലെ
ജലനിരപ്പ് ഉയരാനും ഇടയാക്കും. നിലവിൽ 2385 അടിയാണ് ജലനിരപ്പ്. 80 ശതമാനത്തോളം വെള്ളം ഇപ്പോൾ ഉണ്ടെങ്കിലും നവമ്പറിൽ കാലാവസ്ഥ പ്രതികൂലമായാൽ അണക്കെട്ടിലെ
ജലനിരപ്പ് ഉയരാനും അത് കാരണമാകും. മഴ കനക്കില്ല പ്രതീക്ഷയും, നിലവിലെ ഉപഭോഗവും കണക്ക് കൂട്ടിയാണ് തീരുമാനമെങ്കിലും, അറ്റകുറ്റപ്പണിക്കായി വൈദ്യുതി നിലയം പൂർണമായി
അടച്ചിടുന്നതിലെ ആശങ്കചെറുതല്ല.

Advertisement