കാർ കത്തി ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Advertisement

തേഞ്ഞിപ്പലം: കാർ കത്തി ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി പൊറോളി ആദിൽ ആരിഫ് ഖാൻ (30) ആണ് മരിച്ചത്. ഒക്ടോബർ 21ന് രാത്രി 11.45ഓടെ ചെനക്കലങ്ങാടിയിലുള്ള വീടിന്റെ ഗേറ്റിന്‌ മുന്നിലായിരുന്നു അപകടം. ഓഫ് ആയിപോയ കാർ വീണ്ടും സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുന്നതിനിടെ പുകയുയരുകയും പിന്നാലെ കത്തുകയുമായിരുന്നു.


കാറിൽനിന്ന്‌ രക്ഷപ്പെടുത്തിയെങ്കിലും ആദിലിന് സാരമായ പൊള്ളലേറ്റു. ഉടൻ ചേളാരിയിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ ചികിൽസക്കായി ഡൽഹിയിലെ എയിംസിലേക്ക് കൊണ്ട് പോയെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദുബായിൽ ബിസിനസ് നടത്തുന്ന ആദിൽ തിരിച്ചുപോകാനിരിക്കെയാണ് അപകടം. 16 ലക്ഷത്തോളം രൂപ വിലവരുന്ന കാർ രണ്ടുവർഷം പഴക്കമുള്ളതാണ്.

Advertisement