തിരുവനന്തപുരം. സിപിഐയെ കൂടുതൽ കടുത്ത നടപടികളിൽ നിന്ന് തടയാൻ സിപിഎം നേതൃത്വം വീണ്ടും ഇടപെടൽ നടത്തും. സിപിഐ സംസ്ഥാന കൗൺസിൽ ചേരാൻ നിശ്ചയിച്ചിരിക്കുന്ന നവംബർ 4 ന് മുൻപ് ഇടതുമുന്നണി യോഗം വിളിച്ച് പ്രശ്നപരിഹാരത്തിനാകും ശ്രമം.
മുഖ്യമന്ത്രി ഇടപെട്ടിട്ടും വിട്ടുവീഴ്ച ചെയ്യാത്ത സിപിഐ മന്ത്രിമാർ നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല. പി എം ശ്രീ പദ്ധതിയുടെ തുടർനടപടികളിലെ മെല്ലെ പോക്കിലൂടെ സിപിഐയെ വിശ്വാസത്തിൽ എടുക്കാനാകും സിപിഐഎമ്മിൻ്റെ ശ്രമം. പദ്ധതി നടത്തിപ്പ് നിരീക്ഷിക്കാൻ ഇടതുമുന്നണിയുടെയോ മന്ത്രിസഭയുടെയോ സബ് കമ്മിറ്റികളെയും തീരുമാനിച്ചേക്കും.






































