തദ്ദേശ തെരഞ്ഞെടുപ്പ് ഒരുങ്ങൾ വിലയിരുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അടുത്തയാഴ്ച ആദ്യം തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന. ഇതുവരെയുള്ള ക്രമീകരണങ്ങൾ യോഗം വിലയിരുത്തും. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെങ്കിലും ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തന്നെയാണ് എസ്ഐആർ ജോലികളും ചെയ്യേണ്ടത്.
ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കളക്ടർമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.





































