തിരുവനന്തപുരം.വിവാദങ്ങളെ തള്ളുന്നു: വി ശിവൻകുട്ടി.പി എം ശ്രീ വിവാദങ്ങളെ തള്ളുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി.മതനിരപേക്ഷത ഉറപ്പിക്കുമെന്നും എന്നും കുട്ടികളുടെ പക്ഷത്ത് എന്നും മന്ത്രി.വിദ്യാഭ്യാസ രംഗത്തെ മതനിരപേക്ഷതയിൽ വെള്ളം ചേർക്കാൻ നോക്കുന്ന ശക്തികളെ മുഖം നോക്കാതെ എതിർക്കും.അതാണ് കേരളത്തിലെ വിദ്യാഭ്യാസ നയം.സങ്കുചിത താല്പര്യങ്ങൾക്ക് മുൻപിൽ വിദ്യാഭ്യാസ നയം അടിയറവ് വയ്ക്കില്ല.ദേശീയ വിദ്യാഭ്യാസ നയത്തിലെ രാഷ്ട്രീയ ഉള്ളടക്കത്തെ അകറ്റി നിർത്തും
രാജ്യത്ത് വന്ന മൂന്ന് വിദ്യാഭ്യാസ സമ്പ്രദായങ്ങളും സൂക്ഷ്മമായിട്ടാണ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളത്.പാഠ്യപദ്ധതി മാറ്റേണ്ടി വരില്ല. തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. ഏതു പുസ്തകം സ്വീകരിച്ചാലും ,ഏതു പാഠഭാഗം പഠിപ്പിക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനത്തിനുണ്ട് ദേശാഭിമാനിയിൽ ലേഖനത്തിലൂടെയാണ് നിലപാട് വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചത്






































