ചിറ്റൂർ കമ്പാലത്തറയിൽ വൻ സ്പിരിറ്റ് വേട്ട

Advertisement

പാലക്കാട്. മീനാക്ഷിപുരത്ത് വലിയ തോതിൽ സ്പിരിറ്റ് പിടികൂടി. 1260 ലിറ്റർ സ്പിരിറ്റാണ് കണ്ടെടുത്തത്. സർക്കാർപതിയിലെ കണ്ണയ്യന്റെ വീട്ടിൽ നിന്നാണ് മീനാക്ഷിപുരം പൊലീസ് സ്പിരിറ്റ് പിടികൂടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റൂർ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തേതുടർന്നായിരുന്നു പരിശോധന. ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. കണ്ണയ്യന്റെ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് കണ്ടെത്താനായത് 36 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് അടുക്കി വച്ചതായിരുന്നു. ഈ സ്പിരിറ്റും കണ്ണയ്യനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണയ്യന്റേതല്ല ഈ സ്പിരിറ്റെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സ്പിരിറ്റ് ആരുടേതാണെന്നും ആർക്ക് വേണ്ടിയാണ് കണ്ണയ്യൻ ഇത് വീട്ടിൽ സൂക്ഷിച്ചതെന്നുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement