ശബരിമല സ്വർണ്ണക്കൊള്ള, നിർണായക രേഖകൾ നഷ്ടപ്പെട്ടു

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ള, നിർണായക രേഖകൾ നഷ്ടപ്പെട്ടുവെന്ന് സൂചന. ശബരിമലയിൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ രേഖകൾ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രേഖകൾ കണ്ടെത്താനായില്ല.

രേഖകൾ കണ്ടെത്താൻ എക്സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. രേഖകൾ നശിപ്പിച്ചെന്ന് സൂചന?രേഖകൾ കാണാതായതിൽ ദുരൂഹതയുണ്ട്. ആരോപണ വിധേയർ രേഖകൾ നശിപ്പിച്ചതായി സംശയം. ദേവസ്വം ബോർഡ് ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിക്കും. രേഖകള്‍ മാറ്റാനോ നശിപ്പിക്കാനോ ആവശ്യമായതിലേറെ സമയം ഇവര്‍ക്ക് ലഭിക്കുകയും ചെയ്തു.

Advertisement