ടിപി കേസ് പ്രതികളെ വിട്ടയക്കുമോ? ഉദ്യോഗസ്ഥരെയും ഞെട്ടിച്ച് സർക്കാരിന്റെ അസാധാരണ നീക്കം

Advertisement

തിരുവനന്തപുരം. ടി.പി കേസ് പ്രതികളെ വിട്ടയക്കാന്‍ സർക്കാരിന്റെ അസാധാരണ നീക്കം നടക്കുന്നതായി സൂചന.20 വർഷത്തേക്ക് ശിക്ഷ ഇളവ് നൽകരുതെന്ന ഹൈകോടതി വിധി നിലനിൽക്കെയാണ് നീക്കം. വിടുതൽ ചെയ്‌താൽ സുരക്ഷാ പ്രശ്നം ഉണ്ടാകുമോ? എന്നാണ് ചോദ്യം. ജയിൽ ആസ്ഥാനത്തു നിന്നും സൂപ്രണ്ടുമാർക്ക് ആണ് കത്ത്. കത്തിൽ പരോൾ എന്നോ വിട്ടയയ്ക്കൽ എന്നോ ഇല്ല. എല്ലാ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കുമാണ് കത്ത് അയച്ചത്. വിട്ടയയ്ക്കൽ അല്ലെന്നു ജയിൽ വകുപ്പിന്റെ വിശദീകരണം നല്‍കുന്നുണ്ടെങ്കിലും എന്ത് ഭാവിച്ചാണ് ഈ നീക്കമെന്ന ആശങ്ക പരക്കയുണ്ട്.

Advertisement