സ്വർണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും… കസ്റ്റഡിയിൽ ആവശ്യപ്പെടാൻ അന്വേഷണ സംഘം

Advertisement

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ റാന്നി കോടതിയിൽ ഇന്ന് ഹാജരാക്കും. മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും.

സ്വർണക്കൊള്ള കേസിൽ അന്വേഷണം രണ്ടാം ഘട്ടത്തിലാണ്. അന്വേഷണസംഘം തെളിവുകൾ ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്.രേഖകളാണ് ഇപ്പോൾ പരിശോധിക്കുന്നത്.കടത്തിക്കൊണ്ടുപോയ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Advertisement