കൊച്ചി.ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എടുത്ത ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുക്കാനുള്ള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 വർഷത്തിലേറെ വൈകി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രഞ്ജിത്തിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി.പ്രതീപ് കുമാറിന്റെ ഉത്തരവ്. 2009 ൽ സിനിമ ചർച്ചയ്ക്കായി നടിയെ തന്റെ അപ്പാർട്ട്‌മെന്റിലേക്ക് ക്ഷണിച്ച രഞ്ജിത്ത്, അവരുടെ കൈകളിൽ അനുചിതമായി സ്പർശിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ തൊടാൻ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. ഈ കാലതാമസമാണ് നീതീകരിക്കാനാകാത്തതെന്ന് കോടതി ചൂണ്ടിക്കാണിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് 2024ലാണ് നടി പരാതി നൽകുകയും രഞ്ജിത്തിനെതിരെ കേസെടുക്കുകയും ചെയ്തത്
Home News Breaking News ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എടുത്ത ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി






































