മലപ്പുറം കൊണ്ടോട്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം.പള്ളിക്കൽ ബസാർ സ്വദേശി ധനജ്ഞയ് (16)ആണ് മരിച്ചത്.കൊണ്ടോട്ടി എയർപോർട്ട് റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.കൊണ്ടോട്ടി എയർപോർട്ട് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു അപകടത്തിൽപ്പെട്ട ജീപ്പിൽ യാത്ര ചെയ്തിരുന്നത്. പരിക്കേറ്റ മറ്റു വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി





































