രാഹുല്‍ ബിജെപിയില്‍ വിള്ളല്‍ വീഴ്ത്തുമോ, പാലക്കാട് ബിജെപി കോട്ടയില്‍ വിള്ളല്‍

Advertisement

പാലക്കാട്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ടതിന് പിന്നാലേ പാലക്കാട് നഗരസഭചെയർപേഴ്സ‌ണും ബിജെപി നേതാവുമായ പ്രമീള ശശിധരനെതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തം. സാഹചര്യം മുതലെടുക്കാൻ കോൺഗ്രസും രംഗത്ത്.. പ്രമീള ശശിധരനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി. സംഭവത്തിൽ വിശദീകരണം തേടിയ പാർട്ടി നേതൃത്വത്തോട് എംഎൽഎ ഫണ്ട് ആയതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് പ്രമീള ശശിധരന്റെ മറുപടി.

പ്രമീള ശശിധരൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷം അംഗങ്ങളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതോടെ നഗരസഭയിലെ ഭരണകക്ഷിയായ ബിജെപിയിലെ തർക്കം കൂടുതൽ പരസ്യമായി. പിന്നാലെയാണ് പ്രമീള ശശിധരനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തിയത് പ്രമീളയെ പാർട്ടി ഒട്ടതിരിഞ്ഞ ആക്രമിക്കുന്നു എന്നും പ്രമീളക്ക് വേണ്ട എല്ലാ പിന്തുണയും കോൺഗ്രസ് നൽകുമെന്നും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷ് പറഞ്ഞു

വിഷയത്തിൽ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും രൂക്ഷ വിമർശനം ഉണ്ടായിട്ടും രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത് പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രവർത്തിയാണ് പ്രമീള ശശിധരന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സംഭവത്തിൽ വിശദീകരണം നൽകണമെന്നും നേതൃത്വം ആവശ്യപ്പെട്ടിരുന്നു പിന്നാലെ പ്രമീള ശശിധരന്റെ മറുപടി ഇങ്ങനെ.

എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ ഒരു പദ്ധതിയുടെ ഉദ്ഘാടന പരിപാടിയായിരുന്നു അത്. നഗരസഭഅധ്യക്ഷയെന്ന നിലയിൽ ഔദ്യോഗികപരമായ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൻറെ ഭാഗമായാണ് താൻ വേദി പങ്കിട്ടതെന്നാണ് വിശദീകരണം. നിലവിലെ സാഹചര്യത്തിൽ പ്രമീള ശശിധരനെതിരെ കടുത്ത അച്ചടക്ക നടപടികൾക്ക് സാധ്യതയില്ലെന്നാണ് സംസ്ഥ‌ാന നേതൃത്വത്തിൽ നിന്നുള്ള സൂചനകൾ. പ്രമീള ശശിധരന് അടുത്ത തവണ സീറ്റ് നൽകരുതെന്നും കഴിഞ്ഞദിവസം ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു

Advertisement