ബസിൽ വച്ച് വൃദ്ധനെ ക്രൂരമായി അക്രമിച്ച കേസിൽ പ്രതി പിടിയിൽ

Advertisement

മലപ്പുറം: പെരിന്തൽമണ്ണയിൽ വൃദ്ധനെ ക്രൂരമായി അക്രമിച്ച കേസിൽ പ്രതി പിടിയിൽ. വെള്ളിയാഴ്ച വെെകീട്ട് നാല് മണിക്ക് താഴേക്കോട്ട് നിന്നും കരിങ്കല്ലത്താണിയിലേക്ക് പോവുകയായിരുന്ന ബസിൽ വൃദ്ധനായ ഹംസയെ ക്രൂരമായി ആക്രമച്ച പ്രതിയെയാണ് പൊലീസ് പിടികൂടിയത്. 35 കാരൻ ഷഹീർ ബാവയെയാണ് പിടികൂടിയത്.


ഹംസയുടെ കാലിൽ ഷഹീർ ചവിട്ടിയതോടെ മാറി നിൽക്കാൻ ആവശ്യപ്പെട്ടു.എന്നാൽ കേട്ടാലറക്കുന്ന വാക്കുകളും പിന്നീട് ക്രൂരമായി അക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഹംസയുടെ മൂക്കിന്റെ പാലം തകർന്നിരുന്നു. അക്രമത്തെതുടർന്ന് രക്ഷപ്പെട്ട ഷഹീർ ഭാര്യയുടെ കമ്പത്തെ വീട്ടിലേക്ക് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കമ്പത്തെത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹംസ ഇപ്പോഴും ചികിത്സയിലാണ്.

Advertisement