ശബരിമല സ്വർണ്ണക്കൊള്ളയിൽ കസ്റ്റഡിയിലെടുത്ത തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ എസ്ഐടി. പിടിച്ചെടുത്ത സ്വർണ്ണവും രേഖകളും അടക്കമുള്ളവ റാന്നി കോടതിയിൽ ഉടൻ ഹാജരാക്കും. ബാംഗ്ലൂരിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും ചെന്നൈയിൽ തന്നെ മൂന്നിടങ്ങളിലെത്തി എസ്ഐടി തെളിവുകൾ ശേഖരിച്ചെന്നാണ് വിവരം. ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധന്റെ ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്ത 400 ഗ്രാം സ്വർണം ദ്വാര പാലക ശിൽപ്പത്തിന്റേതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഗോവർദ്ധൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ പണമിടപാടുകളുടെ രേഖകളും പരിശോധിക്കും. പോറ്റിയുടെ ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് ആഭരണങ്ങൾ കൂടാതെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിൽ സ്വർണപ്പാളികൾ എത്തിച്ച സ്ഥലത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തും.





































